കയ്യാങ്കളിക്കേസില്‍ പ്രഹരമെങ്ങനെ?; തിരിച്ചടി സര്‍ക്കാരിനോ മന്ത്രിക്കോ..?

നിയമസഭ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാരിന് വൻതിരിച്ചടി. മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെയുള്ള ആറ് പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. നിയമസഭയ്ക്കകത്ത്  അക്രമപ്രവർത്തങ്ങൾ നടത്തിയ എംഎൽഎമാർ ഭരണഘടനയുടെ അതിരുകടന്നു. എംഎല്‍എമാര്‍ക്ക് ക്രിമിനല്‍ കേസില്‍ പരിരക്ഷയില്ല. കേസ് പിൻവലിക്കാനുള്ള അപേക്ഷ ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിധിയിൽ പറയുന്നു. വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ട ആവശ്യമില്ലെന്നും വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും വി ശിവന്‍കുട്ടി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. തിരിച്ചടി സര്‍ക്കാരിനോ മന്ത്രിക്കോ?