ബാങ്ക് കൊള്ളയില്‍ സിപിഎം നേതാക്കള്‍; കോടികള്‍ പോയ വഴിയേത്?

നാനൂറു കോടിയിലധികം ആസ്തിയുള്ള ബാങ്കില്‍ നാല്‍പ്പതിനായിരം രൂപ തികച്ചെടുക്കാനില്ല.  കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പ് ഒന്നും രണ്ടും കോടിയുടേതല്ല ,300 കോടിയുടേതാണ്.  സി.പി.എം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗം ബിജു കരീമും സിപിഎം കരുവന്നൂര്‍ ലോക്കല്‍കമ്മിറ്റി അംഗം ടി.ആര്‍.സുനില്‍കുമാറുമാണ്  ഈ വന്‍ ബാങ്ക് കൊള്ളയ്ക്ക് നേതൃത്വം നല്‍കിയവര്‍. സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയുള്ള ബാങ്കില്‍ നടന്ന തട്ടിപ്പുകള്‍ പലവിധമാണ്. വായ്പയ്ക്കായി ബന്ധുക്കളുടെയും പരിചയക്കാരുടെയും പേരിൽ വ്യാജ അപേക്ഷകൾ ഉണ്ടാക്കി ലോൺ പാസാക്കി, മുൻപു ചെറു തുകകൾ വായ്പയെടുത്തിട്ടുള്ളവരുടെ പേരിൽ അവരറിയാതെ കൂടുതൽ തുക പാസാക്കി മറ്റൊരു അക്കൗണ്ടിലേക്കു പണം തട്ടി, മാസത്തവണ നിക്ഷേപ പദ്ധതിയിലെ കുറി ഒരാളുടെ പേരിൽ മാത്രം സ്ഥിരമായി നറുക്കെടുത്തും പണം തട്ടി. മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് അര്‍ഹതപ്പെട്ട  പ്രളയ ദുരിതാശ്വാസ ഫണ്ട് സിപിഎം നേതാക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയതും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിനുള്ള  കേന്ദ്ര പട്ടികജാതി ഫണ്ട് തട്ടിയെടുത്തുമെല്ലാം നടക്കുന്ന നാട്ടിലാണ് ഭരണകക്ഷിക്കാരുടെ പുതിയ തട്ടിപ്പ്. കൗണ്ടര്‍ പോയന്‍റ് ചര്‍ച്ച ചെയ്യുന്നു,കരിവന്നൂരിലെ കോടികള്‍ പോയ വഴിയേത് ?