വിവരങ്ങൾ ചോർത്താൻ ശ്രമിച്ചത് ഭരണകൂടമോ? ഇന്ത്യയെ ഒറ്റുകൊടുക്കുന്നതാര്..?

രാഹുല്‍ഗാന്ധിയും സുപ്രീംകോടതി ജഡ്ജിയുമടക്കമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇന്ത്യന്‍ ഭരണകൂടം ശ്രമിച്ചോ? അതോ മറ്റാര്‍ക്കെങ്കിലും അതിനുള്ള വഴിയൊരുക്കിയോ? ഏറ്റവും ഗുരുതരമായ ചോദ്യങ്ങള്‍ നേരിടുകയാണ് മോദി സര്‍ക്കാര്‍. ഇന്നു പുറത്തു വന്ന വിവരങ്ങള്‍ കൂടുതല്‍ ഗുരുതരമാണ്. രാഹുല്‍ഗാന്ധിയുടെയും അഞ്ച് സുഹൃത്തുക്കളുടെയും ഫോണ്‍ നമ്പറുകള്‍ പെഗാസസ് പട്ടികയില്‍. ഫോണ്‍ ചോര്‍ത്തിയത് ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ്.  കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവിന്റെയും പ്രഹ്ളാദ് പട്ടേലിന്റെയും രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെയും നമ്പരുകളും പട്ടികയില്‍. മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസയുടെ ഫോണും ചോര്‍ത്തി.  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഇന്ത്യന്‍ പൗരന്‍മാരെ ഒറ്റുകൊടുക്കുന്നതാരാണ്?