മരണക്കണക്കുകള്‍ കാണാമറയത്ത്; എങ്ങനെ നീതി നല്‍കും? എന്താണ് വഴി?

കോട്ടയം കാണക്കാരി പഞ്ചായത്ത് അംഗമായിരുന്ന ബിനോയ് ചെറിയാന്റെ അച്ഛന്‍. വീടിന്റെ ഏക ആശ്രയമായ മകന്‍ കോവിഡിന് പിന്നാലെ മരിച്ചു. പക്ഷെ ആശുപത്രി രേഖയിലോ മരണ സര്‍ട്ടിഫിക്കറ്റിലോ കോവിഡ് എന്ന പരാമര്‍ശമില്ല. മകന്‍ മരിച്ചത് കോവിഡ് മൂലമാണെന്ന് എങ്ങനെ തെളിയിക്കുമെന്ന് ഈ അച്ഛനറിയില്ല. ഈ നിസഹായാവസ്ഥ സംസ്ഥാനത്ത് പല കുടുംബങ്ങളിലുമുണ്ട്. ഫലമിതാണ്. അര്‍ഹമായ ധനസഹായം കിട്ടില്ല. സുപ്രീംകോടതി ഇടപെടലോടെ വരുന്ന സഹായമാണ് ഇങ്ങനെ നിരവധിപേര്‍ക്ക് നിഷേധിക്കപ്പെട്ടേക്കും എന്ന ആശങ്ക ഉയരുന്നത്. മുങ്ങിമരണമോ ആത്മഹത്യയോ കൊലപാതകമോ അപകടങ്ങളോ അല്ലാതെ കോവിഡിനെ തുടര്‍ന്നുണ്ടാകാവുന്ന ഇത്തരം മരണങ്ങളെല്ലാം കോവിഡ് മൂലമാണെന്ന് കണക്കാക്കണമെന്ന നിര്‍ദേശമിരിക്കെയാണ് ഈ അവസ്ഥ. ചോദ്യമിതാണ്. മരണപ്പട്ടിക ഏതുതരത്തില്‍ പുനപരിശോധിക്കണം? തിരുത്തണം?