പാര്‍ട്ടിയുടെ ക്വട്ടേഷൻ ബന്ധമെന്ത്?; ചെയ്യേണ്ടതു ചെയ്തോ?

ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നു മുഖ്യമന്ത്രി. സംസ്ഥാനസര്‍ക്കാരിന്  ഇടപെടാന്‍ കഴിയുംവിധം നിയമപരമായ ക്രമീകരണം ആലോചിക്കും. ക്രിമിനല്‍ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടവരുടെ  എഫ്ബി പോസ്റ്റുകളുടെ ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്നും മുഖ്യമന്ത്രി. പാര്‍ട്ടിക്കുവേണ്ടി ത്യാഗമനുഭവിച്ചവര്‍ പോലും വഴിമാറിയപ്പോള്‍ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. അതേസമയം  ഡി.വൈ.എഫ്.ഐ മേഖല മുൻ സെക്രട്ടറി  സി.സജേഷ് സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ബിനാമിയെന്ന് കസ്റ്റംസ് കോടതിയിൽ. അർജുൻ തന്നെയാണ് സ്വർണ്ണക്കടത്തിന്റെ ബുദ്ധികേന്ദ്രമെന്നും കള്ളകടത്തിന് പിന്നിൽ നിരവധി ചെറുപ്പക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സര്‍ക്കാരും പാര്‍ട്ടിയും ചെയ്യേണ്ടതു ചെയ്തോ?