‘ആഴക്കടലി’ല്‍ ഒടുവില്‍ സര്‍ക്കാര്‍ പിന്നോട്ട്; ധാരണാപത്രം റദ്ദാക്കിയത് കുറ്റസമ്മതമോ?

ആഴക്കടല്‍മത്സ്യബന്ധനത്തിനുള്ള യാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇ.എം.സി.സിയും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനം. ധാരണാപത്രത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആധ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സര്‍ക്കാര്‍ നടപടി കുറ്റസമ്മതമോ?