സര്‍ക്കാരിന്റേത് ഉദ്ദേശശുദ്ധിയോ; സമരക്കാര്‍ പിന്‍മാറണോ? എന്തുവഴി?

സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്നും സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞ് ഉദ്യോഗാര്‍ഥികള്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും മുഖ്യമന്ത്രി. കക്ഷിരാഷ്ട്രീയതാല്‍പര്യത്തില്‍ കുടുങ്ങി അപകടാവസ്ഥയിലേക്ക് പോകരുതെന്നും മുഖ്യമന്ത്രി സമരക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി. ഉദ്യോഗാര്‍ഥികളുടെ സമരം തീര്‍ക്കാന്‍ രണ്ടു നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാഷ്ട്രീയമുതലെടുപ്പിനു മാത്രമെന്ന് മുഖ്യമന്ത്രിയുടെ മറുപടി. മാത്രമല്ല, ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീഴേണ്ടതും മുട്ടിലിഴയേണ്ടതും ഉമ്മന്‍ ചാണ്ടിയാണെന്നും ഞാനാണ് തെറ്റിന് കാരണക്കാരനെന്നു ഉമ്മന്‍ ചാണ്ടി ഏറ്റുപറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണപക്ഷം പ്രതിപക്ഷത്തോടു മറുപടി പറയുകയാണ്. ചര്‍ച്ചയ്ക്ക് ക്ഷണിക്കില്ലെന്നും വ്യക്തമാണ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി മനസിലാക്കി സമരക്കാര്‍ പിന്‍മാറണോ?