പറച്ചിൽ അതിരുകടക്കുന്നോ?ന്യൂനപക്ഷങ്ങളിൽ ഏത് പക്ഷമാകാം?

മുസ്ലീം ലീഗിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍റെ നിലപാടിനോട് പരസ്യമായി വിയോജിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ലെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുറന്നടിച്ചു. സിപിഎം അഭിപ്രായം തന്നെ എല്ലാവര്‍ക്കും വേണമെന്ന് നിര്‍ബന്ധം പറയാന്‍ പറ്റില്ലെന്ന് എ.വിജയരാഘവന്‍.   സിപിഎം വര്‍ഗീയത പറയുന്നെന്ന കോണ്‍ഗ്രസ് നിലപാട് വിചിത്രമെന്ന് എ.വിജയരാഘവന്‍. മതാത്മക രാഷ്ട്രീയ ചേരിതിരിവിനെയാണ്  സിപിഎം എതിര്‍ക്കുന്നതെന്ന് ദേശാഭിമാനിയില്‍ വിശദീകരണം. ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.െജ.പി സ്ഥാനാര്‍ഥികളാകുമെന്ന് കെ. സുരേന്ദ്രന്‍. ന്യൂനപക്ഷസമുദായങ്ങള്‍ക്ക് കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ ക്രിസ്തുമത വിഭാഗങ്ങള്‍ക്ക് കിട്ടുന്നില്ല. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ന്യൂനപക്ഷങ്ങളില്‍ ഏതു പക്ഷമാകാമെന്നാണ് മുന്നണികള്‍ പറയുന്നത്?