‘സോളറി’ൽ സിബിഐ; ഭയക്കേണ്ടത് ആര്..? ഭയമാര്‍ക്ക്..?

സോളര്‍ പീഡനക്കേസിലെ സി.ബി.െഎ അന്വേഷണത്തിനെതിരെ നീങ്ങില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . ലാവലിന്‍ കേസിന്റെ പകപോക്കലായും കാണുന്നില്ല. സര്‍ക്കാര്‍ ഒാലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ്. പീഡനപരാതി അടിസ്ഥാനരഹിതമാണെന്ന് ആവർത്തിച്ച ജോസ് കെ മാണി  സിബിഐ അന്വേഷണം നടക്കട്ടെയെന്ന് പ്രതികരിച്ചു. CBIയെ ഏറ്റവും  ദുരുപയോഗം ചെയ്തയാളാണ് ഉമ്മന്‍ ചാണ്ടിയെന്ന് സി.പി.എം ആക്റ്റിങ് സെക്രട്ടറി വിജയരാഘവന്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സി.ബി.ഐ അന്വേഷണത്തെ ഭയക്കേണ്ടതാര്?