ഉന്നതർക്ക് വിലങ്ങു വീഴുമോ?; ലൈഫില്‍ രാഷ്ട്രീയം എത്ര?

പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുന്നതിനുള്ള സര്‍ക്കാരിന്‍റെ താരപദ്ധതിയാണ് ലൈഫ് മിഷന്‍. എന്നാല്‍ ഈ ലൈഫ് മിഷന്‍റെ മറവില്‍ കൈക്കൂലി വാങ്ങാനും ഓഡിറ്റ് ഒഴിവാക്കാനുമായി ഉന്നതവിദ്യാഭ്യാസമുള്ള പ്രഫഷണലുകളുടെ ബുദ്ധിപൂര്‍വകമായ തട്ടിപ്പ് നടന്നെന്ന്  കേരള ഹൈക്കോടതി പറയുന്നു.  തട്ടിപ്പിന് പിന്നിലെ മാസ്റ്റര്‍മൈന്‍ഡ് ഒരു പക്ഷേ ഉദ്യോഗസ്ഥരാവണമെന്നാണ് കോടതിയുടെ നിരീക്ഷണം. എന്നാല്‍ ലൈഫ്മിഷൻ സംബന്ധിച്ച് ശരിയായ അന്വേഷണം നടന്നാൽ സർക്കാരിലെ ഉന്നതർക്ക് വിലങ്ങു വീഴുമെന്ന് പ്രതിപക്ഷം പറയുന്നു. പ്രതിപക്ഷം പറയുന്ന ഈ ഉന്നതര്‍ രാഷ്ട്രീയ നേതൃത്വമാണോ ? നയപരമായ തീരുമാനമെടുത്തതില്‍ മാത്രം ഉത്തരവാദികളായ രാഷ്ട്രീയ നേതൃത്വത്തെ സംശയിക്കുന്നതെന്തിന് ? സര്‍ക്കാരിന്‍റെ ജനക്ഷേമപദ്ധതികളെ വെറുതേ കരിവാരിത്തേക്കുകയാണോ പ്രതിപക്ഷം? കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, ലൈഫില്‍ രാഷ്ട്രീയം എത്ര ?