സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം; നിയമസഭാ ഇളകിമറിയുമോ?

സഭാ നാഥനാണ് സംശയത്തിന്‍റെ നിഴലില്‍. അതുകൊണ്ടുതന്നെ നാളെ പുനരാരംഭിക്കുന്ന നിയമസഭാസമ്മേളനം ഒട്ടും സുഗമമാവില്ലെന്ന് ഉറപ്പ്. ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്ക്കരിച്ച പ്രതിപക്ഷം ഡോളര്‍ കടത്ത് കേസില്‍ സംശയത്തിന്‍റെ നിഴലിലായ സ്പീക്കര്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരാനൊരുങ്ങുകയാണ്. തന്നെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയം ഇൗ സമ്മേളനത്തിൽ ചർച്ചയ്ക്കെടുക്കുന്നതിനു തടസ്സമില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.   

അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണമെന്ന തരത്തില്‍ സഭാ ചട്ടം വളച്ചൊടിച്ചു എന്ന ആക്ഷേപവും അദ്ദേഹം നേരിടുന്നു. പി.ശ്രീരാമകൃഷ്ണനെ നീക്കണമെന്ന ആവശ്യം ന്യായമാണോ? സഭയില്‍ സമാധാനമുണ്ടാകുമോ?