സിസ്റ്റര്‍ അഭയ കൊലപാതക്കേസില്‍ ഫാദര്‍ തോമസ് എം. കോട്ടൂരും, സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്നു കോടതി. ശിക്ഷ തിരുവനന്തപുരം സിബിഐ കോടതി നാളെ വിധിക്കും. കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു ഇരുവരുടേയും പ്രതികരണം. സഭയുടെയും രാഷ്ട്രീയനേതാക്കളുടെയും ഇടപെടൽ കാരണമാണ് വിധി വൈകിയതെന്ന് സിസ്റ്റര്‍ അഭയയുടെ സഹോദരൻ ബിജു തോമസ്. സത്യം ജയിക്കാനായി വലിയ വില നല്‍കേണ്ടിവന്നുവെന്ന് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയ സി.ബി.ഐ മുന്‍ ഡി.വൈ.എസ്.പി. വര്‍ഗീസ് പി.തോമസ്. മൊഴിമാറ്റാന്‍ വന്‍വാഗ്ദാനങ്ങളാണ് വന്നതെന്ന് കേസിലെ നിര്‍ണായക സാക്ഷിയായ അടയ്ക്ക രാജു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വൈകിയെത്തുന്ന നീതിക്ക് കാരണക്കാരായതാര്?