അഴിമതി ചോദ്യം ചെയ്യുന്നവരോട് സർക്കാരിന്റെ പ്രതികാരമോ?വാസ്തവമെന്ത്?

തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതോടെ ഭരണപ്രതിപക്ഷ ഏറ്റുമുട്ടല്‍ ശക്തമാവുന്നു. സര്‍ക്കാരിന്‍റെ അഴിമതികള്‍ ഒന്നൊന്നായി കണ്ടെത്തുമ്പോള്‍ ആരോപണങ്ങളും സമരങ്ങളുമായി അതിനെ നേരിടുകയാണെന്ന് പ്രതിപക്ഷം  പറയുന്നു.  കിഫ്ബിയെച്ചൊല്ലിയായിരുന്നു ഇന്നത്തെ മുഖ്യപോരാട്ടം. ഭരണഘടനാ സ്ഥാപനമായ സിആന്‍ഡ് എജി പ്രതിപക്ഷ നേതാവിന്‍റെ ഓഫീസുമായി ചേര്‍ന്ന് കിഫ്ബിക്കെതിരെ ഗൂഢാലോചന നടത്തി എന്ന് ധനമന്ത്രി.       നിയമസഭയില്‍ വയക്കാത്ത സിആന്‍ഡ് എജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍   ധനമന്ത്രി പുറത്തുവിട്ടത് പ്രതിപക്ഷത്തിനു മേല്‍ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കാനാണെന്ന് പ്രതിപക്ഷ നേതാവ്.   പ്രതിപക്ഷ എംഎല്‍എമാരെ ഭരണകക്ഷി തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണെന്ന് യുഡിഎഫ്  നേതൃത്വം പറയുന്നു. ഇഡി കേസന്വേഷിച്ചപ്പോള്‍ അവര്‍ക്കെതിരെ സമരം പ്രഖ്യാപിച്ചു. ഓഡിറ്റ് നടത്തിയതിയതിന് സിആന്‍ഡ്എജിയെ അപമാനിക്കുന്നു. പ്രതിപക്ഷത്തോട് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നു. ഇങ്ങനെ പോകുന്നു സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു അഴിമതി ചോദ്യം ചെയ്യുന്നവരോട് സര്‍ക്കാര്‍ പ്രതികാരം വീട്ടുന്നോ ?