സമൂഹ മാധ്യമ ഗുണ്ടകൾക്ക് രാഷ്ട്രീയ തണലുണ്ടോ?; എന്താണ് സമീപനം?

സമൂഹമാധ്യമം വഴി അപകീര്‍ത്തികരമായ പോസ്റ്റിട്ടയാളെ നാട്ടിലെത്തിക്കാന്‍ മന്ത്രി കെ.ടി.ജലീല്‍ സഹായംതേടിയെന്ന സ്വപ്ന സുരേഷിന്റെ മൊഴി കഴിഞ്ഞദിവസം പുറത്തുവന്നു. പിന്നാലെ മന്ത്രിക്ക് അങ്ങനെ ഇടപെടാമോ എന്ന ചോദ്യമുയര്‍ന്നു. മന്ത്രിയ്ക്കുവേണ്ടിയുള്ള നിലപാടുകളും കേട്ടു. പോസ്റ്റിട്ടയാളുടെ സമൂഹമാധ്യമ ഇടപെടല്‍ വന്‍തോതില്‍ വിമര്‍ശനവിധേയമായി. അയാളുടെ ആഭാസത്തരം നിറഞ്ഞ വാക്കുകള്‍ അടക്കം. ഒറ്റപ്പെട്ടതല്ല ഈ അശ്ലീലം. ഒളിഞ്ഞിരുന്ന് മാനഭംഗം നടത്തുന്ന, വ്യക്തിഹത്യ നടത്തുന്ന നിരവധി പേര്‍ ഇവിടെയുണ്ട്. ചിലര്‍ സ്വന്തം പേരില്‍, അല്ലെങ്കില്‍ വ്യാജ പ്രൊഫൈലില്‍. ഇരകള്‍ നിരവധി. നമ്മുടെ മുന്നില്‍ രണ്ട് പ്രധാന തിരഞ്ഞെടുപ്പുകള്‍ വരുന്നു. ഈ കാലം ഈ മാധ്യമങ്ങളുടെ കൂടുതലായ ഉപയോഗം അനിവാര്യമാക്കുന്ന ഒന്നുകൂടിയാണ്. ഈ ക്രിമിനലുകളില്‍ സ്വന്തം രാഷ്ട്രീയത്തിന്റെ തണല്‍ പറ്റുന്നവരില്ല എന്ന് അതത് പാര്‍ട്ടികള്‍ ഉറപ്പാക്കേണ്ടതില്ലേ? അവരോട് അവരുടെ ഇടം കാട്ടിക്കൊടുക്കേണ്ടതില്ലേ? ആ ദൗത്യം ആരാണ് ഏറ്റെടുക്കുന്നത്? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്