വിജിലന്‍സ് സത്യം കണ്ടെത്തുമോ? ‘ലൈഫി’ല്‍ ക്രമക്കേടെന്ന് ഉറപ്പിച്ചോ?

ഒടുവില്‍ ലൈഫ് പദ്ധതിയില്‍ സംസ്ഥാനം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തിലടക്കം സുതാര്യമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി. ആവശ്യപ്പെട്ട രേഖകള്‍ കൈമാറാത്തതിനാല്‍ ലൈഫ് മിഷന്‍ കര്‍മസമിതിയില്‍ നിന്നു രാജിവയ്ക്കുന്നുവെന്ന് പ്രതിപക്ഷനേതാവ്. വിജിലന്‍സ് അന്വേഷണം സി.ബി.ഐയെ ഭയന്നെന്ന് സ്ഥലം എം.എല്‍.എ. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ സത്യം വിജിലന്‍സ് പുറത്തു കൊണ്ടുവരുമോ?