തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതില്‍ സദുദ്ദേശമോ? പ്രതിപക്ഷത്തിന്റെ നിലപാടെന്ത്..?

ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കാന്‍ പ്രതിപക്ഷ പിന്തുണയോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഫോണിലൂടെ പിന്‍തുണ തേടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തെ അറിയിച്ചു. കോവിഡ് വ്യാപനമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാരണം. ഉപതിരഞ്ഞെടുപ്പു നടന്നാലും പരമാവധി 5 മാസമേ പുതിയ എം.എല്‍.എമാര്‍ക്ക് പ്രവര്‍ത്തന കാലാവധി ലഭിക്കൂ. ഉപതിരഞ്ഞെടുപ്പു നടത്താന്‍ മാത്രം 13 കോടി രൂപ ചെലവാകുമെന്നാണ് കണക്ക്. സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ നീക്കം നടത്തുന്നത് സദുദ്ദേശത്തോടെയാണോ, പ്രതിപക്ഷം സഹകരിക്കുമോ?  ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കണോ? 

ഒപ്പം പ്രതിപക്ഷ നേതാവിന്‍റെ വിവാദ പരാമര്‍ശത്തിന്‍റെ പേരില്‍ പി.സി.വിഷ്ണുനാഥും എഎന്‍ ഷംസീറും നേര്‍ക്കുനേര്‍. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവിന് ഖേദമുണ്ടെന്നും വിഷ്ണുനാഥ് വ്യക്തമാക്കുന്നു. വിഡിയോ കാണാം.