ഉപതിരഞ്ഞെടുപ്പിൽ ആര് നേടും? സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമോ..?

മഹാമാരിക്കാലത്ത് കേരളം രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍ക്ക് വേദിയാവാനൊരുങ്ങുന്നു.  നിയമസഭയ്ക്ക് ഒരു വർഷം പോലും കാലാവധി  ഇല്ലാതിരിക്കെയാണ് ചവറയും കുട്ടനാടും പോളിങ് ബൂത്തിലേക്ക് പോവുന്നത്.  രണ്ടും ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റുകള്‍.  സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാര്‍ ആരോപണം നേരിടുമ്പോഴാണ് തിരഞ്ഞെടുപ്പ് വരുന്നത്. കേരളകോണ്‍ഗ്രസിലെ പടലപ്പിണക്കം യുഡിഎഫിനുണ്ടാക്കുന്ന തലവേദന ചില്ലറയല്ല. കുട്ടനാട്ടില്‍ ജോസഫ് പക്ഷം ഒരുകാരണവശാലും രണ്ടില ചിഹ്നത്തില്‍ മല്‍സരിക്കില്ലെന്ന് ജോസ് കെ മാണി പ്രഖ്യാപിച്ചു കഴിഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുമുള്ള കാഹളം മുഴക്കുന്നതാവും ഈ ഉപതിരഞ്ഞെടുപ്പുകള്‍. രാഷ്ട്രീയവിവാദങ്ങള്‍ ആഞ്ഞടിക്കുന്ന കാലത്തെ തിരഞ്ഞെടുപ്പിന് മുമ്പില്ലാത്ത വീറും വാശിയും ഉണ്ടാകുമെന്നുറപ്പ്. ഭരണനേട്ടങ്ങള്‍ ഇടതുമുന്നണിക്ക് തുണയാവുമോ..? വിവാദങ്ങള്‍ പ്രതിപക്ഷത്തിനനുകൂലമായി വോട്ടര്‍മാരെ മാറ്റുമോ ? ഉപതിരഞ്ഞെടുപ്പുകള്‍ സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമോ ?