പ്രതിഷേധ'ത്തീ' പടരുന്നതെന്തിന്? അണയ്ക്കേണ്ടത് ആര്? എങ്ങനെ?

സെക്രട്ടേറിയറ്റിലെ ഓഫിസിലുണ്ടായ തീപിടിത്തം പ്രതിപക്ഷം കേരളമാകെ പ്രതിഷേധത്തീയായി പടര്‍ത്തി. സമരം, ലാത്തിചാര്‍ജ്, ജലപീരങ്കി, കണ്ണീര്‍വാതകം, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷം. എന്നാല്‍ സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായത് തീരെ ചെറിയ തീപിടിത്തമാണെന്നും പ്രതിപക്ഷം കലാപമുണ്ടാക്കുകയാണെന്നും ഭരണപക്ഷം. അവിശ്വാസം പരാജയപ്പെട്ടതിന്റെ ജാള്യതയെന്ന് സി.പി.എം. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. ഈ പ്രതിഷേധത്തീ അണയ്ക്കേണ്ടതാരാണ്? എങ്ങനെയാണ്?