വിമാനത്താവള നടത്തിപ്പ്; അദാനിയോട് ആര്‍ക്കാണ് വിരോധം ?

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നീക്കത്തിനെതിരെ കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങുകയാണ്. ഭരണമുന്നണിയിലെ പ്രബലരായ സിപിഎമ്മാണ് പ്രതിഷേധത്തില്‍ മുന്നില്‍. ഒരുകാരണവശാലം അദാനിയുമായി സഹകരിക്കില്ലെന്നാണ് നിലപാട്. പക്ഷേ ഈ അദാനി വിരോധത്തിന് മറ്റൊരു വശംകൂടിയുണ്ട്. വിമാനത്താവള കൈമാറ്റത്തില്‍ കേരള സര്‍ക്കാര്‍ തോറ്റുപോയ ലേലത്തില്‍ പങ്കെടുക്കാന്‍ കെഎസ്ഐഡിസിക്ക് പിന്‍ബലം മുഴുവല്‍ നല്‍കിയത് രണ്ട് സ്ഥാപനങ്ങളാണ്: മുംബൈ ആസ്ഥാനമായ സിറിൽ അമർചന്ദ് മംഗൽദാസ് ഗൂപ്പും പ്രളയ പുനരധിവാസ കണ്‍സല്‍റ്റന്‍സിയിലൂടെ വിവാദത്തിലായ കെപിഎംജിയും. ഒരു കോടി 57 ലക്ഷം രൂപ കെപിഎംജിക്കും 55 ലക്ഷം രൂപ മംഗല്‍ദാസ് ഗ്രൂപ്പിനും നല്‍കി.  ഈ മംഗള്‍ദാസ് ഗ്രൂപ്പിിന്‍റെ പാര്‍ട്ണര്‍ അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ മരുമകളാണ് എന്നതാണ് കഥയിലെ ട്വിസ്റ്റ്. കരണ്‍ അദാനിയുടെ ഭാര്യയാണ് മംഗള്‍ ഗ്രൂപ്പ് ഉടമ  പരീദി. അദാനിക്കെതിരെ സമരം ചെയ്യുമ്പോള്‍ തന്നെ അദാനിയുടെ ഭാര്യയ്ക്ക് പണം നല്‍കിയിരിക്കുകയാണ് പിണറായി സര്‍ക്കാരെന്ന് ബിജെപി പരിഹസിക്കുന്നു. സംയുക്തപ്രക്ഷോഭത്തില്‍ രണ്ടാമതൊന്ന് ആലോചിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളും പറയുന്നു. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, അദാനിയോട് ആര്‍ക്കാണ് വിരോധം ?