2018ലെ പ്രളയം പാഠമായില്ലേ? നമ്മുടെ ‘ദുരന്തനിവാരണം’ എവിടെ നില്‍ക്കുന്നു?

counter-new
SHARE

ഇരുട്ടി വെളുത്തപ്പോര്‍ ഉറ്റവരെല്ലാം ഒാര്‍മയായവരുടെ കണ്ണീരാണ് കേരളം ഈ ദിവസം കേട്ടത്.  2018െല മഹാപ്രളയത്തിലാണ് പ്രകൃതിക്ഷോഭത്തിന്‍റെ തീവ്രത സമീപകാലത്ത് കേരളം ശരിയായി അറിഞ്ഞത്. 2019ല്‍ പുത്തുമലയും കവളപ്പാറയും നമ്മുടെ നൊമ്പരമായി. ഈ മഴയില്‍ ഒലിച്ചുപോയ പെട്ടിമുടി ഗ്രാമം തോരാക്കണ്ണീരാകുന്നു. 43 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇതിനു പുറമെയാണ് നദികള്‍ കവന്നെടുക്കുന്ന ജീവനുകളും സ്വത്തുവകകളും. മഴക്കാലം പ്രകൃതിയുടെ സംഹാരതാണ്ഡവ സമയമാണ് എന്നതില്‍ സംശയമില്ല. പക്ഷേ നഷ്ടപ്പെടുന്ന മനുഷ്യജീവനുകളുടെ  എണ്ണമെങ്കിലും കുറയ്ക്കാന്‍ നമുക്കാവില്ലേ ? 

2018 ന് ശേഷം സര്‍ക്കാര്‍ നടത്തിയ പഠനങ്ങള്‍, നവകേരളനിര്‍മിതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍, സെമിനാറുകള്‍, സംവാദങ്ങള്‍...കേരളത്തെ ദുരന്തങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഇവയ്ക്ക് കഴിയുന്നുണ്ടോ ? ദുരന്തനിവാരണരംഗത്ത് കേരളം എവിടെ നില്‍ക്കുന്നു...?

MORE IN COUNTER POINT
SHOW MORE
Loading...
Loading...