മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടോ?; എൻഐഎ പറഞ്ഞതെന്ത്?

counter
SHARE

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വാധീനമെന്ന് എൻഐഎ. പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കർ മുഖേനയായിരുന്നു ഇത്. സ്വപ്നക്ക് മുഖ്യമന്ത്രിയുമായി പരിചയമുണ്ടെന്നും പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഒാഫീസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. സ്വപ്ന സഹായം തേടിയിട്ടും സ്വര്‍ണക്കടത്തില്‍ ഇടപെട്ടില്ലെന്നും തെളിഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പൂര്‍ണമായും ആരോപണവിമുക്തമായെന്നും ഭരണപക്ഷം.  സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫിസിനെയും പരാമര്‍ശിച്ചത് എന്തിന്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...