counter-point
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് മുദ്രാവാക്യമുയര്‍ത്തി സ്പീക്കപ്പ് കേരള ക്യാംപയിനുമായി യുഡിഎഫ്. രാജ്യദ്രോഹം, പ്രോട്ടോക്കോള്‍ ലംഘനം എന്നൊന്നും പറഞ്ഞ് ആരും വിരട്ടേണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് മന്ത്രി കെ.ടി.ജലീലിന്റെ മറുപടി. മന്ത്രി കെ.ടി.ജലീലിനെ  പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് പി.ടി.തോമസ് എംഎല്‍എയുടെ കത്ത്. അതിനിടെ കേസില്‍ ഹാജരായിക്കൊണ്ടിരിക്കുന്ന അഭിഭാഷകനെ മാറ്റിയ ഇ.ഡി. നടപടി രാഷ്ട്രീയപ്രേരിതമെന്ന് അഭിഭാഷകന്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തില്‍ രാഷ്ട്രീയം കലരുന്നോ?