സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലേ? ഉന്നതരിലേക്ക് നീളുമോ..?

സ്വര്‍ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രമക്കേട് കണ്ടെത്തേണ്ടത് കേന്ദ്രത്തിന്റെ ചുമതലയാണ്. സ്വപ്നസുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസുമായോ ഐ.ടി.വകുപ്പുമായോ ഒരു ബന്ധവുമില്ല. എന്നാല്‍ വിവാദവനിതയുമായുള്ള ബന്ധം സംബന്ധിച്ച ആക്ഷേപം കാരണമാണ് ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതെന്നും അത്തരമൊരു വ്യക്തി മുഖ്യമന്ത്രിയുെട ഓഫിസില്‍ ഇരിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി. എന്നാല്‍ മുഖ്യമന്ത്രി ഐ.ടി.സെക്രട്ടറിക്കെതിരെ നടപടിയെടുത്തത് സ്വയം രക്ഷിക്കാനാണെന്ന ആരോപണവുമായി പ്രതിപക്ഷം. ഏതന്വേഷണവും വരട്ടെയെന്ന് സി.പി.എം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാനസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലേ?