‘ആക്ഷേപവാക്ക്’ ആയുധമാക്കി പിണറായി; മൂര്‍ച്ചയെത്ര?; രാഷ്ട്രീയെമെന്ത്..?

സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കോവിഡ്. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ സംഖ്യ. ആറുമണി വാര്‍ത്താസമ്മേളനത്തില്‍ ഈ കണക്കുകള്‍ പത്തുമിനിറ്റുകൊണ്ട് പറഞ്ഞശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ പതിവ് ശൈലി വിട്ട് രാഷ്ട്രീയപ്രതികരണത്തിന് മുതിര്‍ന്നു.

ആരോഗ്യമന്ത്രിയെ കോവിഡ് റാണിയെന്നും നിപ രാജകുമാരിയെന്നും വിളിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ആരോഗ്യമന്ത്രിക്ക് അനുകൂലമായി സംസാരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തെ ശക്തമായ ഭാഷയില്‍ പിണറായി അപലപിച്ചു.

അതുവഴി പ്രതിപക്ഷത്തെ, പ്രത്യേകിച്ച് കോണ്‍ഗ്രസിനെതിരായ സമീപകാലത്തെ ഏറ്റവും വലിയ ആക്രമണത്തിനാണ് മുഖ്യമന്ത്രി മുതിര്‍ന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ രണ്ട് വാക്കുകള്‍ പിണറായി സര്‍ക്കാരിന് മൂര്‍ച്ചയേറിയ ആയുധമായോ? എന്തൊക്കെയാണ് അതിന്റെ രാഷ്ട്രീയാര്‍ഥങ്ങള്‍?