
മടങ്ങിയെത്തുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന നിലപാടില്‍ തര്‍ക്കം രൂക്ഷം. ടെസ്റ്റ് കൂടിയേ കഴിയൂവെന്ന ്മുഖ്യമന്ത്രി. രോഗബാധയില്ലാത്ത മറ്റു യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഇത് അനിവാര്യമെന്ന് വിശദീകരണം. മനുഷ്യത്വമില്ലാത്ത നിലപാടെന്ന് പ്രതിപക്ഷം, നാളെ പ്രതിപക്ഷനേതാവിന്റെ നിരാഹാരസമരം. അംഗീകരിക്കാനാകില്ലെന്ന് ബി.ജെ.പി, ഇങ്ങനെയെങ്കില്‍ കേരളത്തിലേക്കുള്ള ഫ്ളൈറ്റുകള്‍ നിര്‍ത്തേണ്ടി വരുമെന്ന് വിദേശകാര്യമന്ത്രാലയം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കോവിഡ് ടെസ്റ്റില്‍ പ്രവാസികളെ കുരുക്കുന്നത് നീതിയാണോ?