പ്രവാസിയെ പറഞ്ഞു പറ്റിക്കുന്നത് ആര്? ആ കണ്ണീര് കാണാത്തതെന്ത്??

കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തില്‍ കേരള നിയമസഭയില്‍ പ്രവാസികളുടെ മടക്കം സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതാണ് ഈ കേട്ടത്. കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫക്കറ്റ് ഉണ്ടെങ്കിലേ  ഇന്ത്യയിലേക്ക് വരാന്‍ സാധിക്കൂ എന്ന്  ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇറക്കിയ സര്‍ക്കുലര്‍ അനീതിയാണ് എന്നാണ് മുഖ്യമന്ത്രി അന്ന് നിയമസഭയില്‍ പറഞ്ഞത്. പക്ഷേ ഇന്ന് പ്രവാസി ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സമാനമായ നിബന്ധനയുമായി ഉത്തരവിറക്കി. ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവനാണ് ഈ  ഉത്തരവ് പുറപ്പെടുവിച്ചത്.

സാമ്പത്തികച്ചെലവും കാലതാമസവുമടക്കം പ്രാവസിയുടെ മടക്കത്തിന് വിലങ്ങുതടിയാവുന്ന ഉത്തരവിലൂടെ സര്‍ക്കാര്‍ തങ്ങളെ ശിക്ഷിക്കുകയാണെന്ന് പ്രവാസികള്‍ പറയുന്നു. ഗള്‍ഫില്‍ മാത്രം ഇന്നു വരെ  220 മലയാളികളാണ് മരിച്ചത്. തൊഴില്‍ നഷ്ടപ്പെട്ട് ഒരു ഗതിയും പരഗതിയും ഇല്ലാത്ത മനുഷ്യരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സന്നദ്ധസംഘടനകളും വലിയ പ്രതിഷേധത്തിലാണ്. പ്രവാസിയെ പറഞ്ഞുപറ്റിക്കുന്നതാര് ?