അസാധാരണ കാലത്തെ അധ്യയനം; അവസരങ്ങളും വെല്ലുവിളികളും

ഇതുവരെ പരിചയിക്കാത്ത ഒരു ജൂണ്‍ ഒന്നായിരുന്നു ഇന്ന് നമുക്ക്. സ്കൂള്‍ തുറക്കുന്ന ദിവസത്തെ ഒരാള്‍ പലയിടത്തും സമയത്തെത്തി. മഴ. പക്ഷെ സ്കൂളിലേക്ക് കുട്ടികളെത്തിയില്ല. ഒന്നാംക്ലാസുകാരുടെ ചിണുങ്ങലും കരച്ചിലുമെല്ലാം ഇല്ലാതെപോയ അസാധാരണകാലത്തെ സ്കൂള്‍ ദിനം. സ്റ്റേറ്റ് സിലബസ് പ്രകാരം കുട്ടികള്‍ വിക്ടേഴ്സ് ടിവി ചാനല്‍ വഴി അരമണിക്കൂര്‍വീതമുള്ള ക്ലാസുകള്‍ ശ്രദ്ധിച്ച് ആദ്യദിനം പൂര്‍ത്തിയാക്കി.

ഈ ആദ്യദിനം എങ്ങനെയിരുന്നു എന്ന് പരിശോധിക്കുകയാണ് കൗണ്ടര്‍പോയന്റ് ഇനി. വിക്ടേഴ്സ് ചാനലിലെ ഉള്ളടക്കം കൈകാര്യംചെയ്യുന്ന SIET ഡയറക്ടര്‍ ബി.അബുരാജ്, തിരുവനന്തപുരം ശാന്തിനികേതന്‍ സ്കൂള്‍ പ്രിന്‍സിപ്പലും ചൈല്‍ഡ് സൈക്കോളജിസ്റ്റുമായ ഡോ.എ.നിര്‍മല, പുതിയ മാധ്യമംവഴി കുട്ടികളിലേക്കെത്തിയ അധ്യാപികമാരില്‍ ഒരാളായ കോഴിക്കോട് വടകര മുതുവടത്തൂര്‍ പിവിഎല്‍പി സ്കൂളിലെ സായി ശ്വേത, പുതിയ ക്ലാസ്മുറിയിലേക്ക് കടന്ന വിദ്യാര്‍ഥികളുടെ പ്രതിനിധിയായി ഒന്‍പതാംക്ലാസുകാരന്‍ ഡിആര്‍.അരുണാംശുദേവ് എന്നിവരാണ് നമുക്കൊപ്പം