ഡേറ്റയില്‍ തൊടാനാകാതെ സ്പ്രിന്‍ക്ളര്‍; സര്‍ക്കാര്‍ മലക്കം മറിഞ്ഞോ?

കോവിഡ് രോഗികളുടെ വിവരവിശകലന ചുമതലയില്‍ നിന്ന് സ്പ്രിന്‍ക്ളറിനെ ഒഴിവാക്കി. വിവരവിശകലനത്തിന്റെ നിയന്ത്രണം ഇനി സി ഡിറ്റിനാണ്. സ്പ്രിന്‍ക്ലര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് വിശകലനമെങ്കിലും രോഗികളുടെ വിവരങ്ങള്‍ സിഡിറ്റിന്റെ ആമസോണ്‍ ക്ലൗഡ് അക്കൗണ്ടില്‍ മാത്രമായിരിക്കും സൂക്ഷിക്കുകയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സത്യത്തില്‍ ഇതെല്ലാം സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയ വിവരങ്ങളാണ്. പക്ഷേ ഔദ്യോഗികമായ തീരുമാനമായി കോടതിയെ അറിയിച്ചുവെന്നതിലൂടെ ഇക്കാര്യങ്ങള് സ്ഥിരീകരിക്കപ്പെടുകയാണ് ഇന്നുണ്ടായിരിക്കുന്നത്. സ്പ്രിന്‍ക്ളറിന്റെ ആപ്ലിക്കേഷന്‍ തന്നെ ഉപയോഗിക്കുമെന്നതിനാല്‍ പ്രത്യേകമായൊന്നും സംഭവിച്ചിട്ടില്ലെന്ന് ഭരണപക്ഷം. പക്ഷേ ഡേറ്റയില്‍ സ്പ്രിന്‍ക്ളറിന് തൊടാനാകില്ലെന്നു വന്നത് തങ്ങളുടെ വന്‍വിജയമെന്ന് പ്രതിപക്ഷം. സത്യത്തില്‍ കോവിഡ് പ്രതിരോധത്തിലെ നിര്‍ണായകവിവരവിശകലനത്തില്‍ എന്താണ് സംഭവിച്ചത്? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സ്പ്രിന്‍ക്ളറിനെ കൈയൊഴിഞ്ഞോ സര്‍ക്കാര്‍?