ആരോഗ്യപ്രവര്‍ത്തകരെ ആരു കാക്കും ?

മഹാമാരിയുടെ ഈ കാലത്ത് എല്ലാ കണ്ണുകളും നീളുന്നത് ആരോഗ്യപ്രവര്‍കത്തകരെന്ന  രക്ഷകരിലേക്കാണ്. എന്നാല്‍ തീക്കട്ടയില്‍ ഉറുമ്പരിച്ച് തുടങ്ങിയാലോ ? രാജ്യത്ത് ഡോക്ടര്‍മാരും നഴ്സുമാരും ആശുപത്രി ജീവനക്കാരുമടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഇന്ന് വലിയ ആശങ്കയിലാണ്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ജോലി ഇതിനോടകം നിരവധി ആരോഗ്യപ്രവര്‍ത്തകരെ രോഗത്തിന് ഇരയാക്കിക്കഴിഞ്ഞു. ജോലിസ്ഥലത്ത് സാമൂഹ്യ അകലം പാലിക്കാന്‍ നിവൃത്തിയില്ലാത്തവരാണ് ഇവര്‍. ലോകാരോഗ്യസംഘടനയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമെല്ലാം ആരോഗ്യപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പാലിച്ച് ജോലി ചെയ്യാന്‍ സാധിക്കുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞുവരികയാണ് എന്നതാണ് യാഥാര്‍ഥ്യം. ആരോഗ്യപ്രവര്‍ത്തകരെ ആര് കാക്കും ?