സംഘടനകളുടെ സമ്മർദത്തിന് മുന്നിൽ നിലപാട് ആവിയായിപ്പോയോ?

എഴുപതോളം ബസ്സുകള്‍ തലസ്ഥാന നഗരത്തിലെ തെരുവില്‍ തോന്നുംപടി ഇട്ട് സമരംചെയ്ത കെഎസ്ആര്‍ടിസി ജീവനക്കാരെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞതാണിത്. അതായത് ചെയ്തത് മര്യാദകേട്. ജനത്തോടുള്ള യുദ്ധപ്രഖ്യാപനം. കര്‍ശന നടപടിയുണ്ടാകും. ഇത്രയും പറഞ്ഞതിനൊപ്പ തീറ്റകൊടുക്കുന്നു എന്ന പ്രയോഗംകൂടിയാണ് മന്ത്രി നടത്തിയത്.

പിന്നാലെ ജീവനക്കാര്‍ക്കെതിരെ നടപടി ശുപാര്‍ശചെയ്ത് റിപ്പോര്‍ട്ട് വരുന്നു. പക്ഷെ ഒന്ന് ഇരുട്ടിവെളുത്തപ്പോള്‍ ഇതാ ചിത്രമാകെ മാറി. അന്തിമറിപ്പോര്‍ട്ടുവരെ നടപടിയൊന്നുംേവണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നു. എസ്മയും വേണ്ട. എന്നുമാത്രമല്ല, ആരാണ് ഈ മര്യാദകെട്ട സമരം ചെയ്തത് എന്ന് പരിശോധിക്കാന്‍പോലും ഇല്ലെന്നുകൂടി വ്യക്തമാക്കി ഗതാഗതമന്ത്രി. എങ്ങനെയാണ് പൊതുസമൂഹത്തിനൊപ്പം നിന്ന് ആദ്യമെടുത്ത കര്‍ക്കശ നിലപാട് സര്‍ക്കാരില്‍നിന്ന് ആവിയായിപ്പോയത്? സംഘടനകളുടെ സമ്മര്‍ദത്തിന് മുന്നില്‍ മുട്ടുമടക്കിയോ സര്‍ക്കാര്‍?