മാവോയിസ്റ്റുകളെങ്കില്‍ എന്‍ഐഎ അന്വേഷണത്തെ എതിര്‍ക്കുന്നതെന്തിന്?

കോഴിക്കോട്ട് യുഎപിഎ ചുമത്തപ്പെട്ട അലനും താഹയും ചായകുടിക്കാന്‍ പോയപ്പോള്‍ അറസ്റ്റ് ചെയ്തതല്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ ശരിവച്ച് പാര്‍ട്ടിയും. ഇരുവരെയും പുറത്താക്കിയ സിപിഎം പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായിരുന്ന ഇരുവരും മാവോയിസ്റ്റുകളാണെന്ന് ഉറപ്പിച്ച് പറയുന്നു. അലനും താഹയും ജയിലിലായതിനാല്‍ അവരുടെ ഭാഗം കേട്ടശേഷമേ പാര്‍ട്ടി നടപടിയെടുക്കൂ എന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞത് ശരിയല്ലെന്ന് സൂചിപ്പിച്ച്, ഇരുവരെയും ഒരുമാസം മുന്നേ പുറത്താക്കിയതാണെന്നും സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പാര്‍ട്ടി പുറത്താക്കാന്‍ തക്കവണ്ണം മാവോയിസ്റ്റ് ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ഇരുവര്‍ക്കും വേണ്ടി പക്ഷേ  മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തും നല്‍കിയിട്ടുണ്ട്. എൻഐഎ ഏറ്റെടുത്ത കേസ് സംസ്ഥാന പൊലീസിനു തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടാണ്  കത്തു നൽകിയത്. മാവോയിസ്റ്റുകളെങ്കില്‍ എന്‍ഐഎ അന്വേഷണത്തെ എതിര്‍ക്കുന്നതെന്തിന്?