പൊലീസിൽ വെടിമുഴക്കം; പ്രതിക്കൂട്ടിൽ കയറേണ്ടത് ആര്?

പൊലീസ് മേധാവിക്കും സേനയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍. േസനയുടെ പക്കല്‍ നിന്ന്   വന്‍പ്രഹരശേഷിയുള്ള തോക്കുകളും വെടിയുണ്ടകളും കാണാതായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു . തിരുവനന്തപുരം എസ്എപി ക്യാംപില്‍ നിന്ന് ഇരുപത്തഞ്ച് ഇന്‍സാസ് റൈഫിളുകളും പന്ത്രണ്ടായിരത്തി അറുപത്തൊന്ന് വെടിയുണ്ടകളും നഷ്ടപ്പെട്ടെന്നാണ് സിഎജി കണ്ടെത്തല്‍. തോക്കുകള്‍ എആര്‍ ക്യാംപില്‍ നല്‍കിയെന്ന എസ്എപി കമന്‍ഡാന്റിന്റെ വാദം സിഎജി തള്ളി. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. പൊലീസിലെ ഫണ്ട് വിനിയോഗത്തില്‍ ഗുരുതരമായ ക്രമക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി ഡി.ജി.പിയെ പേരെടുത്ത് വിമര്‍ശിച്ചാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി.  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു.  ക്രമക്കേട് പൊലീസ് ചെയ്താല്‍ കുറ്റമാകുമോ?