എയ്ഡഡ് വിരട്ടലില്‍ ആരു വീഴും?

എയ്ഡ്ഡ് സ്്കൂളുകളിലെ അധ്യാപക നിയമനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുന്നതിനെതിരെ മാനേജ്മെന്റുകള്‍ നിയമനടപടിക്കൊരുങ്ങുന്നു.  മാനേജ്മെന്റ് പ്രതിനിധികളുടെ യോഗം നാളെ തിരുവനന്തപുരത്ത് ചേരും. പുതിയ തസ്തികയ്ക്ക് എ.ഇ.ഒ , ഡി.ഇഒ തലത്തില്‍നിയമനത്തിന് അനുമതി നല്‍കുന്നത് അവസാനിപ്പിച്ച് , നേരിട്ട് സര്‍ക്കാരിന്റെ അനുമതി വേണമെന്ന നിബന്ധനയാണ് നിലവില്‍വരിക. എങ്കില്‍ പിന്നെ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തോളൂ, വാടക തന്നാല്‍ മതിയെന്നു പറഞ്ഞ മാനേജ്മെന്റുകളോട് വിരട്ടല്‍ ഗൗരവമായി ഏറ്റെടുക്കാന്‍ തയാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മാനേജ്മെന്റുകളെ വിരട്ടി വിദ്യാഭ്യാസരംഗം ശുദ്ധീകരിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കേണ്ടെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് ഇന്നു പ്രതികരിച്ചു. 

 കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. നിയമനങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചാല്‍ എന്താണു പ്രശ്നം?