ഏറ്റുമുട്ടലിനില്ല; ഗവര്‍ണറുടെ വഴിക്ക് വരുന്നോ സര്‍ക്കാര്‍ ?

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോടുള്ള നയം വ്യക്തമാക്കി സര്‍ക്കാര്‍.. ഗവര്‍ണറുടെ അധികാരത്തെ ചോദ്യംചെയ്തിട്ടില്ലെന്നും അങ്ങനെ തോന്നുന്നുവെങ്കില്‍ വിഷമമുണ്ടെന്നും നിയമന്ത്രി  എ.കെ.ബാലന്‍ പറഞ്ഞത് വിനയം ഒട്ടും കൈവിടാതെയാണ്. വിശദീകരണം തേടിയാല്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നു തന്നെ സിപിഎം മുഖപത്രമായ ദേശാഭിമാനി മുഖപ്രസംഗമെഴുതിയത് മറിച്ചാണ്. രാഷ്ട്രീയ നിയമനമായ ഗവര്‍ണര്‍ സ്ഥാനവും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ സംസ്ഥാനത്തിന്‍റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചുപോയി എന്ന് പാര്‍ട്ടിപത്രം പറയുന്നു. ഏതായാലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച ഗവര്‍ണറോട് ഏറ്റമുട്ടലിനില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് തദ്ദേശവാര്‍ഡ് പുനര്‍നിര്‍ണയ ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് രാജ്ഭവന്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ക്കൂടിയാണ്. ഗവര്‍ണറുടെ വഴിയ്ക്ക് വരുന്നോ സര്‍ക്കാര്‍ ? കൗണ്ടര്‍ പോയന്‍റ് വിഡിയോ കാണാം..