റിപ്പോര്‍ട്ട് തീര്‍ക്കുമോ ചൂഷണം? സിനിമയില്‍ വഴിത്തിരിവുണ്ടാക്കുമോ?

സിനിമാമേഖലയിലെ ചൂഷണങ്ങള്‍ അക്കമിട്ട് നിരത്തിയ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനു പിന്നാലെ സമഗ്ര നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍.

കലാകാരന്മാര്‍  അനുഭവിക്കുന്ന പ്രശ്നങ്ങളിലും നിര്‍മാണ,  വിതരണമുള്‍പ്പെടയുളള കാര്യങ്ങളിലും നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി എ കെ ബാലന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കുറ്റവാളികളെ തൊഴില്‍ രംഗത്ത് നിന്ന് നിശ്ചിത കാലത്തേയ്ക്ക് മാറ്റി നിര്‍ത്താനുളള നിര്‍ദേശം സ്വാഗതാര്‍ഹമാണെന്നും നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സിനിമയില്‍ വഴിത്തിരിവുണ്ടാക്കുമോ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട്?