കരുതൽ വേണം; ഗ്ലോക്കോമ വില്ലനാകാം

കാഴ്ചശക്തി പൂര്‍ണമായും ഇല്ലാതാക്കുന്ന ഗുരുതര നേത്രരോഗം ഗ്ലോക്കോമയ്ക്കെതിരെ കരുതിയിരിക്കുകയെന്ന ഒാര്‍മപ്പെടുത്തലുമായി ഗ്ലോക്കോമ വാരം. കൃത്യമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത അപൂര്‍വം രോഗങ്ങളില്‍ ഒന്ന് കൂടിയായ ഗ്ലോക്കോമ. കാഴ്ച ഞരമ്പുകളില്‍ നടത്തുന്ന പരിശോധനയിലൂടെയാണ് രോഗനിര്‍ണയം സാധ്യമാകൂ.

മെല്ലെ മെല്ലെ കാഴ്ചയുടെ ലോകത്ത് നിന്ന് നമ്മെ പൂര്‍ണമായും മടക്കിവിളിക്കുന്ന ഗുരുതര നേത്രരോഗം . അതാണ് ഗ്ലോക്കോമ. നേര്‍കാഴ്ചയ്ക്ക് പ്രശ്നമില്ലാതെ ചുറ്റളവിലെ കാഴ്ചയാണ് ആദ്യം കുറയുക. പക്ഷേ ഇത് നമ്മള്‍ ശ്രദ്ധികാതെ പോകുന്നു. സമ്മര്‍ദം കൂടി കാഴ്ച ഞരമ്പുകള്‍ക്ക് പൂര്‍ണ ക്ഷതം സംഭവിക്കുന്നതാണ് പരിപൂര്‍ണ അന്ധതയ്ക്ക് കാരണമാകുന്നതും. 

നാല്‍പത് വയസ് പിന്നിട്ടാല്‍ കൃത്യമായ ഇടവേളകളില്‍ ഗ്ലോക്കോമ പരിശോധനയും കൂടിയേ തീരൂ. രോഗനിര്‍ണയം നേരത്തേ സാധ്യമായാല്‍ ചികിത്സ സങ്കീര്‍ണമാവില്ലപാരമ്പര്യം തന്നെയാണ് ഗ്ലോക്കോമയ്ക്ക് കാരണമാകുന്നതും.രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍  രോഗത്തെ കുറിച്ചുള്ള ബോധവത്കരണത്തിലൂടെയെ ഇതിനെ പ്രതിരോധിച്ച് നിര്‍ത്താനും കഴിയൂ. ആ ലക്ഷ്യത്തോെട തന്നെയാണ് ലോകമെമ്പാടുമുള്ള നേത്രരോഗ വിദഗ്ധര്‍ എല്ലാ മാര്‍ച്ച് മാസത്തിലും ഒരാഴ്ച ഗ്ലോക്കോമ ബോധവത്കരണത്തിനായി നീക്കിവയ്ക്കുന്നതും.