ചുട്ടെരിക്കുന്ന ചൂടിൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ

ചൂടിന്റെ കാഠിന്യം പ്രതിദിനം ഉയരുകയാണ്. സൂര്യാഘാതമാണ് വേനല്‍ക്കാലത്ത് ഏറ്റവും പേടിക്കേണ്ടത്. നോക്കാം എന്തൊക്കെയാണ് രക്ഷാമാര്‍ഗങ്ങളെന്ന്?

ചൂട് കടുക്കുകയാണ്. ശരീരത്തില്‍ പൊള്ളലേല്‍ക്കാനുള്ള സാഹചര്യവുമുണ്ട്. സൂര്യ രശ്മികള്‍ ശരീരത്തില്‍ നേരിട്ട് പതിക്കാതെ നോക്കുയാണ് പ്രധാന രക്ഷാമാര്‍ഗം.  സണ്‍സ്ക്രീനുകള്‍, ശരീരഭാഗങ്ങള്‍  മറയ്ക്കുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കാം.  

വെയിലിന്റെ തീവ്രത കൂടുന്ന പകല്‍ സമയങ്ങളില്‍ പരമാവധി പുറത്തിറങ്ങാതെ നോക്കാം. ഇനി സൂര്യാതപമേറ്റാല്‍ എന്തൊക്കെ ശ്രദ്ധിക്കണം. നിര്‍ജലീകരണമാണ് വേനല്‍ക്കാലത്തെ പ്രധാനപ്രശ്നം. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കണം