സ്ത്രീകളിൽ വൃക്കരോഗം വർധിക്കാൻ കാരണം

വൃക്കരോഗത്തിനെതിരെ വനിതകൾ കരുതിയിരിക്കുകയെന്ന സന്ദേശവുമായി ലോകവൃക്കദിനം. മാറുന്ന ജീവിതശൈലിയാണ് സ്ത്രീകളിൽ വൃക്കരോഗം വർധിക്കാൻ കാരണമാകുന്നത്. കൃത്യമായ പരിശോധനകളിലൂടെ വൃക്കകളെ സംരക്ഷിച്ച് നിർത്തണമെന്നും ഈ വൃക്കദിനം നമ്മെ ഒാർമപ്പെടുത്തുന്നു.

ആരോഗ്യമുള്ള വൃക്കകൾ ആരോഗ്യമുള്ള ശരീരത്തിന്റെ കൂടി അടയാളമാണ്. ലോകത്താകമാനം 195 ദശലക്ഷം സ്ത്രീകളാണ് വൃക്കകളുടെ തകരാണ് കാരണം ബുദ്ധിമുട്ടുന്നതെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ആറ് ലക്ഷം സ്ത്രീകൾ വൃക്കരോഗം ബാധിച്ച് മരിക്കുന്നു. ജീവനെടുക്കുന്ന രോഗങ്ങളിൽ എട്ടാം സ്ഥാനത്ത് കൂടിയാണ് വൃക്കകളെ ബാധിക്കുന്ന വിവിധ തകരാറുകൾ

രക്താതിസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ തന്നെയാണ് ഒടുവിൽ വൃക്കകളെ ബാധിക്കുന്നത്. ചികിത്സതുടങ്ങാൻ മടി കാണിക്കുന്നതും സ്ത്രീകളിൽ രോഗാവസ്ഥ സങ്കീർണമാക്കുന്നു. കൃത്യമായഇടവേളകളിലുള്ള പരിശോധനകളിലൂടെ വൃക്കകളെ സംരക്ഷിച്ചു നിർത്താൻ ശ്രദ്ധ പുലർത്തണം