ശരീരഭാരം നിയന്ത്രിച്ചാൽ പ്രമേഹം മാറുമെന്ന് പഠന റിപ്പോർട്ട്

ഒരിക്കല്‍ പ്രമേഹം പിടിപെട്ടാല്‍ പിന്നെ മാറില്ലെന്നാണ് നമ്മുടെയൊക്കെ ധാരണ. എന്നാല്‍ അതൊക്കെയിനി പഴങ്കഥയാണ്. ബ്രിട്ടന്‍കാരായ ഡോ മൈക്കല്‍ ലീനും ഡോ റോയ് എസ് ടെയ് ലറും നടത്തിയ പഠനത്തിലാണ് ഭാരം കുറയുന്നതിനനുസരിച്ച് പ്രമേഹവും മാറുമെന്ന് തെളിഞ്ഞിരിക്കുന്നത്. പ്രമേഹം പിടിപെട്ട് ആറുവര്‍ഷത്തില്‍ കൂടാത്തവരും ഇന്‍സുലിന്‍ ഉപയോഗിക്കാത്തവരുമായ മുന്നൂറ് പേരെയാണ് നിരീക്ഷിച്ചത്. ശരീരഭാരം അഞ്ചു കിലോ വരെ കുറച്ചവരില്‍ ഏഴു ശതമാനത്തിനും അഞ്ചു കിലോ മുതല്‍ പത്തു കിലോ വരെ കുറച്ചവരില്‍ മുപ്പത്തിനാല് ശതമാനത്തിനും പ്രമേഹം മാറി. പതിനഞ്ച് കിലോ വരെ കുറച്ചവരില്‍ 57 ശതമാനവും 15 കിലോയ്ക്ക് മേല്‍ ഭാരം കുറച്ചവരില്‍ 86 ശതമാനം പേരും രോഗമുക്തരായി.