ന്യുമോണിയയെ പ്രതിരോധിക്കാൻ അണിചേരൂ; ഞായറാഴ്ച ന്യുമോണിയ ദിനം

കുട്ടികളുടെ ജീവനെടുക്കുന്ന വില്ലനായ ന്യുമോണിയയെ പ്രതിരോധിക്കാൻ അണിചേരൂ എന്ന ആഹ്വാനവുമായി ലോകാരോഗ്യസംഘടന ഞായറാഴ്ച ന്യുമോണിയ ദിനം ആചരിക്കുന്നു. പ്രതിരോധ കുത്തിവയ്പിലൂടെ ന്യുമോണിയ നിർമാർജനം ലക്ഷ്യമിടുന്ന നോ മോർ ന്യുമോണിയ പ്രചാരണപ്രവർത്തനത്തിനാണ് ഇന്ത്യൻ പീഡിയാട്രിക് സൊസൈറ്റി കേരളഘടകം നാളെ തുടക്കമിടുന്നത്. 

ഗുരുതരശ്വാസകോശ അണുബാധയായ ന്യുമോണിയ പിടിപെട്ട് ഇരുപത് സെക്കൻഡിൽ ഒരു കുട്ടി വീതം മരിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘനടയുടെ കണ്ടെത്തൽ. പ്രതിരോധ കുത്തിവയ്പിലൂടെ ന്യുമോണിയ നിർമാർജനം സാധ്യമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതും. ഇതിനായുള്ള പ്രതിരോധബോധവ്കരണ ശ്രമങ്ങള്ക്കാണ് ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്യുന്നത്. നോ മോർ ന്യൂമോണിയ എന്ന പ്രതിരോധ പ്രചാരണത്തിനാണ് ഇന്ത്യൻ അക്കാദമി ഒാഫ് പീഡിയാട്രിക്സ് കേരള ഘടനം സംസ്ഥാനവ്യാപകമായി നാളെ തുടക്കമിടുന്നത്. 

140ലധികം രാജ്യങ്ങളിലെ പ്രതിരോധകുത്തിവയ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ന്യുമോകോക്കൽ കോൻജുഗേറ്റ് വാക്സിനേഷൻ രാജ്യത്ത് അഞ്ച് സംസ്ഥാങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. കേരളത്തിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാനാണ് ഐഎപിയുടെ ലക്ഷ്യം. 2018ഒാടെ അഞ്ച് വയസിന് താഴെ പ്രായമുള്ള 90 ശതമാനം കുട്ടികളിലും പ്രതിരോധകുത്തിവയ്പ് എത്തിക്കാനാണ് പദ്ധതി.