E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ഹൃദയത്തിനു സംഭവിക്കുന്നത്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

breakfast.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദിവസവും ഓരോരോ കാരണം പറഞ്ഞ് പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർക്ക് അതിറോസ്ക്ലീറോസിസ് വരാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. പ്ലേക്ക് രൂപപ്പെടുന്നതു മൂലം ഹൃദയധമനികൾക്ക് കട്ടി കൂടുന്ന അവസ്ഥയാണിത്. മറിച്ച് ആരോഗ്യകരമായ പ്രഭാതഭക്ഷണം ശീലമാക്കുന്നത് ഹൃദയാരോഗ്യമേകും. മാത്രമല്ല ആരോഗ്യകരമായ ശരീരഭാരവും കൊളസ്ട്രോൾ നിലയും ഉണ്ടാകും.

പതിവായി പ്രഭാതഭക്ഷണം കഴിക്കാത്തവർക്കും രാവിലെ ഊർജ്ജം വളരെ കുറഞ്ഞ ഭക്ഷണം കഴിക്കുന്നവർക്കും ദിവസവും പ്രഭാതഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് അതിറോസ്ക്ലീറോസിസ് ഉണ്ടാകുമെന്നു പഠനത്തിൽ തെളിഞ്ഞു. പ്രധാനപ്പെട്ട മറ്റൊരു കാര്യം പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർക്ക് അരവണ്ണം, ബോഡിമാസ് ഇൻഡക്സ്, രക്തസമ്മർദം, രക്തത്തിലെ ലിപ്പിഡ് നില, ഫാസ്റ്റിങ്ങ് ഗ്ലൂക്കോസ് നില എന്നിവ വളരെ കൂടുതലാണെന്നു കണ്ടു.

പഠനത്തിൽ പങ്കെടുത്തവരിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരും മദ്യം, പുകവലി ഇവ ശീലമാക്കിയവരുമായിരുന്നു. കൂടാതെ ഇവർക്ക് രക്താതിമർദം, അമിതവണ്ണം, പൊണ്ണത്തടി എന്നിവയുമുണ്ടായിരുന്നു. പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവർ അനാരോഗ്യകരമായ ജീവിതശൈലിയാണ് പിന്തുടരുന്നതെന്നും ഹൃദ്രോഗസാധ്യത കുറയ്ക്കാൻ ഈ ദുശ്ശീലം മാറ്റാൻ ആളുകൾ ശ്രദ്ധിക്കണമെന്നും പഠനത്തിനു നേതൃത്വം നൽകിയ മൗണ്ട്സിനായി ഹാർട്ട് ഇൻസ്റ്റിറ്റ്യട്ടിന്റെ ഡയറക്ടറായ വാലെന്റിൻ ഫസ്റ്റർ പറയുന്നു.


ഹൃദയസംബന്ധയായ രോഗങ്ങളോ വൃക്കരോഗങ്ങളോ ഇല്ലാത്ത 4052 സ്ത്രീ പുരുഷന്മാരിൽ മാഡ്രിഡിലെ ഗവേഷകസംഘം നടത്തിയ ഈ പഠനം അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ചു.

പൂർണരൂപം വായിക്കാം