E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 30 2020 04:41 AM IST

Facebook
Twitter
Google Plus
Youtube

കാന്‍സറും കലാപവും തടയാന്‍ ഒരേ ഒറ്റമൂലി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

artificial-intelligence ചിത്രത്തിന് കടപ്പാട്: Tech crunch
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേൾക്കുമ്പോൾ പുതുമയുള്ള വാക്ക്, ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളി‍ൽ അത്രയധികം പ്രാബല്യത്തിൽ‌ വരാത്ത ആശയം. പക്ഷേ ഭാവിയിൽ പല പ്രശ്നങ്ങൾക്കും പരിഹാരമാർഗമായി ആർട്ടിഫിഷ്യൽ ഇൻറ്റലിജൻ‌സ് ഉപയോഗപ്പെടുത്താം എന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. വെറുതെ പറയുന്നതല്ല, ലോകം മുഴുവൻ ബാധിക്കപ്പെട്ട സിക്ക വൈറസ് ഉൾപ്പടെ പല മേഖലയിലും എഐ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിന്റെ ഉപയോഗം നമ്മുടെ സ്വകാര്യതയ്ക്കും, ജോലി സാധ്യതക‌ൾക്കും, സുരക്ഷയ്ക്കും ഭീഷണിയാണ് എന്ന് വാദിക്കുന്ന ഒരു കൂട്ടരുമുണ്ട്. എന്നാൽ 21 ാം നൂറ്റാണ്ടിൽ നമ്മെ വളരെയധികം സഹായിക്കാൻ പോകുന്ന കവചം ആണ് എഐ എന്ന മറുവാദവും ശക്തമായി നിലനിൽക്കുന്നു.

എന്താണ് ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ്?

മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അവന്റെ വിവേചനശേഷിയാണ്. കാര്യങ്ങളെ പഠിക്കാനും പ്രശ്നങ്ങളെ മനസിലാക്കാനുമുള്ള ഇൗ കഴിവ ് ഒരു യന്ത്രത്തിലൂടെ കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതാണ് ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ്.

ലോകത്തിൽ കോടികണക്കിനു വരുന്ന ആളുകൾ കൊതുകു കടിയേല്‍ക്കുന്നത് ഭയത്തോടെ ആണ് കാണുന്നത്. ചിലപ്പോൾ മരണത്തിൽ വരെ കലാശിക്കാം. ആ ഫ്രിക്കയിൽ ഇൗഡിസ് ഇൗജിപ്റ്റി എന്ന കൊതുക് പരത്തിയ വൈറസ് മൂലം പടർന്ന സിക്കാ, ചിക്കൻഗുനിയ, ഡെങ്കു, മഞ്ഞപനി എന്നീ അസുഖങ്ങൾ 128 രാജ്യങ്ങളിലായി 390 മില്യൺ ആളുകളെയാണ് ബാധിച്ചത്. ഇന്ത്യയിലും നിരവധി ആളുകൾ അസുഖ ബാധിതരാവുകയും മരണപ്പെടുകയും ചെയ്തു. എന്നാൽ അസുഖം പടരുന്നതിന്റെ വ്യാപ്തി തടയാൻ ആർട്ടിഫിഷ്യൽ ഇൻറ്റലി‍ൻസിനെ ഫലപ്രദമായി കംപ്യൂട്ടർ എജിനീയറേഴ്സ് ഉപയോഗിച്ചു. എ ഐ ഉപയോഗിച്ചു അൽഗോരിതം നിർമ്മിക്കുകയും അതുവഴി രോഗം പടരാനുള്ള സാധ്യത എവിടെയെന്നു കണ്ടെത്തി അതിനെ പ്രതിരോധിക്കാനും ശാസ്ത്രജ്ഞർക്കു സാധിച്ചു. കാറ്റിന്റെ ദിശ, വായു പ്രവാഹം, ചൂട്, ഇൗർപ്പം, ജനസാന്ദ്രത എന്നിങ്ങനെ  274 ലോളം ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തി, ഓരോ ഡെങ്കു കേസുകളുകളുടെയു‌ം സമയവും സ്ഥലവും കൂട്ടിചേർത്ത് രോഗം പടരാനുള്ള സാധ്യത കണ്ടെത്തുക എ ഐയുടെ വലിയ വിജയമായിരുന്നു.

കഴിഞ്ഞവർഷം അമേരിക്കയിൽ വെടിവെപ്പിലൂടെയുള്ള മരണസംഖ്യ 15000 ആയിരുന്നു. അക്രമങ്ങൾ കൂടിവരുമ്പോൾ ഇതിനെ പ്രതിരോധിക്കാനുള്ള ടെക്നോളജി എ ഐയിലൂടെ വികസിപ്പിക്കുകയാണ് എൻജിനീയേഴ്സ്. വെടിയൊച്ചകളുടെ ശബ്ദം മനസിലാക്കി കൂട്ട വെടിവെപ്പിനുള്ള സാധ്യത പൊലീസിനെ അറിയിക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിന്റെ ഇൗ സാങ്കേതികവിദ്യ അക്രമങ്ങളെ വലിയതോതിൽ കുറയ്ക്കാൻ സാധിക്കും.

ലോകത്തിൽ 800 മില്യൺ ആളുകളാണ് കപ്പ അലെങ്കിൽ മരച്ചീനി കഴിക്കുന്നത്. കാർബോഹൈട്രേറ്റ് ധാരാളമായി ഇതിൽനിന്ന് ലഭിക്കുന്നു. കേരളത്തിൽ ഒരുകാലത്ത് എല്ലാവരും കഴിച്ചിരുന്ന ഭക്ഷണം. എവിടെയും വളരാൻ സാധിക്കുന്ന ഇൗ കിഴങ്ങു വർഗം രാസവളങ്ങളുടെ ഉപയോഗം മൂലം നശിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനും ശാസ്ത്രജ്ഞർ എഐയുടെ സഹായമാണ് തേടിയത്. ഇൗ ‍ടെകനോളജിയുടെ സഹായത്താൽ കർഷകർക്ക് അവരുടെ വിളകളുടെ ഫോട്ടോകൾ സ്മാർട്ട് ഫോണിൽ എടുക്കുകാനും പ്രത്യേക കംപ്യൂട്ടർ വിഷനിലൂടെ രോഗം ബാധിച്ച വിളകളെ കണ്ടെത്താനും സാധിക്കും.

ക്യാൻസറിനെതുടർന്ന് ഓരോ വർഷവും മരണപ്പെടുന്നവരുടെ സംഖ്യ 8.8 മില്യനും, രോഗം പിടിപ്പെടുന്നവരുടെ സംഖ്യ 14 മില്യനുമാണ്. രോഗബാധ നേരത്തെ തന്നെ നിർണയിക്കുകയാണ് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള മാർഗം. ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിലൂടെ അൽഗോരിതം നിർമ്മിക്കുകയും അതുവഴി ക്യത്യമായ രോഗപ്രതിരോധ നിർദേശങ്ങള്‍ ഡോക്ടർക്ക് നൽക്കാനും എഐ ഉപയോഗിക്കുന്നു. ഇതുപോലെ എല്ലാ മേഖലയിലും എ ഐയുടെ സഹായം സാധ്യമാക്കാൻ കഴിയും. നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന  ഫ്രിഡ്ജ് വരെ ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിപ്പിക്കാൻ കഴിയും എന്നാണ് ടെക്കികൾ പറയുന്നത്.