പൊലീസിന് തെറ്റായ വിവരം നൽകിയതിന്റെ പേരിൽ ഇരയാക്കപ്പെട്ടെന്ന പരാമർശവുമായി, വയനാട് പുൽപ്പള്ളിയിൽ ജീവനൊടുക്കിയ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ അവസാന പ്രതികരണം പുറത്തുവന്നു. ഒരു വിഭാഗം ആളുകൾ തന്റെ രക്തത്തിന് വേണ്ടി ദാഹിച്ചുവെന്നും പരാമർശം. പാർട്ടി നേതാക്കളെ സംശയമുനയിൽ നിർത്താതെ ജോസിന്റെ ആത്മഹത്യാ കുറിപ്പിലെ പേരുകൾ പൊലിസ് പുറത്തുവിടണമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ആവശ്യപ്പെട്ടു. അതേസമയം കോണ്ഗ്രസ് വഞ്ചിച്ചെന്ന് ആരോപിച്ച് വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ മരുമകൾ പത്മജ ജീവനൊടുക്കാൻ ശ്രമിച്ചു.