ആഗോള അയ്യപ്പ സംഗമം ഇപ്പോള്‍ ദിവസേന വാര്‍ത്തകളില്‍ നിറയുകയാണ്. ഇന്നിപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് മാധ്യമങ്ങളെ കണ്ടിരുന്നു എങ്ങനെയായിരിക്കും സംഗമം എന്ന് വിശദീകരിക്കുകയും ചെയ്തു.ആഗോള അയ്യപ്പ സംഗമത്തിന് വെർച്ച്വൽ ക്യു സംവിധാനം വഴിയുള്ള റിജിസ്ട്രേഷൻ നാളെ ആരംഭിക്കുമെന്നും, 500 വിദേശ പ്രതിനിധികൾ അടക്കം 3000 പേര്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ഒപ്പം പ്രധനപ്പെട്ട ചില സൂചനകള്‍ നല്‍കുന്ന ഒരു കാര്യം കൂടി പി.എസ് പ്രശാന്ത് പറഞ്ഞു.അതായത് നിയമവിദഗ്ധരുമായി ആലോചിച്ച് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്ന്..എന്ത് സൂചനയാണ് ഇത് നല്‍കുന്നത്..