തട്ടമിട്ട് ഫ്ലാഷ്മോബ് നടത്തിയാൽ കുരുപൊട്ടുന്നത് ആർക്കൊക്കെ?

ജസ്്ല മാടശേരി തട്ടമിട്ട് ഫ്ലാഷ് മോബ് നടത്തിയാല്‍ കുരുപൊട്ടുന്നത് ആര്‍ക്കൊക്കെയാണ്·? ഐ.എഫ്.എഫ്.കെയില്‍ നടന്ന പ്രതിഷേധ ഫ്ലാഷ് മോബില്‍ മുസ്ലിം പെണ്‍കുട്ടി പങ്കെടുത്തതില്‍ ഇടിഞ്ഞുവീഴുന്ന സദാചാര സംഹിത ആരുടേതാണ്? സമൂഹമാധ്യമങ്ങളില്‍ ജസ്്ലയ്ക്ക് എതിരേ ആങ്ങളമാര്‍ ഹീനപ്രചാരണങ്ങളുടെ ഉത്തരവാദിത്തം മതബോധകര്‍ ഏറ്റെടുക്കുന്നുണ്ടോ? വനിതാ കമ്മീഷനു മുന്നില്‍ പരാതിയുമായി എത്തിയ ജസ്്ല ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഏറെയാണ്. മലപ്പുറത്ത് എയ്്്ഡ്സ് ബോധവല്‍ക്കരണത്തിനായി ഫ്ലാഷ് മോബ് നടത്തിയ പെണ്‍കുട്ടികള്‍ക്കെതിരേ നടന്ന പ്രചാരണങ്ങളുടെ തുടര്‍ച്ചയാണ് ജസ്്ലയും നേരിടുന്നത്. ഇത് സ്ത്രീവിരുദ്ധമാണ്. ജനാധിപത്യവിരുദ്ധമാണ്. മനുഷ്യവിരുദ്ധമാണ്. മലീമസമാണ്

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. 

ഒരു മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ സ്ത്രീക്ക് സ്വയം ആവിഷ്കരിക്കാനുള്ള വിലക്കുണ്ടെങ്കില്‍ അതിനെ പ്രാകൃതം എന്നേ വിളിക്കാന്‍ സാധിക്കൂ. അതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയെ പരസ്യമായി അപമാനിക്കുന്നുണ്ടെങ്കില്‍ അതിനെ ആഭാസമെന്നേ വിളിക്കാനാകൂ. സംസ്കാരം തീണ്ടാത്ത മതശാസകരെ ആട്ടിയകറ്റൂ