ഒരു സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്ത തകര്‍ച്ച

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്. മന്ത്രിസഭയില്‍ തോറ്റതിന് ട്രൈബ്യൂണലിനോട് എന്നും പറയാം. മണിയോട് തോറ്റതിന് എന്നായാലും തെറ്റാവില്ല. സി.പി.ഐയുടെ അവസ്ഥ പറഞ്ഞതാണ്. മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട്, റവന്യൂ വകുപ്പും വനം വകുപ്പും കയ്യാളുന്ന സി.പി.ഐ തന്നെ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. മൂന്നാര്‍ കയ്യേറ്റപ്രശ്നത്തിലും നീലക്കുറി‍ഞ്ഞി പ്രശ്നത്തിലും എന്താണ് നടപടികള്‍ക്ക് തടസ്സമെന്ന് പറയേണ്ടത് സി.പി.ഐ തന്നെയാണ്. അല്ലാത്തിടത്തോളം ഈ നീക്കത്തെ ഒളിപ്പോരെന്നേ വിളിക്കൂ. ഉത്തരവാദിത്തതില്‍ നിന്നുള്ള ഒളിച്ചോട്ടമെന്നേ വിളിക്കൂ. ഒരു മുന്നണി സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തത്തിന്റെ തകര്‍ച്ച എന്നേ വിളിക്കൂ.

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. 

മന്ത്രിസഭ ചെയ്യേണ്ടത് കോടതിയെക്കൊണ്ട് ചെയ്യിക്കാനുള്ള അടവാണ് ഹരിത ട്രൈബ്യൂണലില്‍ സി.പി.ഐ നല്‍കിയ ഹര്‍ജി. ഞങ്ങളുടെ മന്ത്രിമാര്‍ പരാജയമാണ് എന്നതാണ് അതിന്റെ തലക്കെട്ട്. പാര്‍ട്ടിയെന്ന നിലയ്ക്ക് ഞങ്ങള്‍ ഗതികേടിലാണ് എന്നതാണ് അതിന്റെ പിന്നാമ്പുറം. \