gokul-lodge-ganga
  • ഹോട്ടല്‍ ജീവനക്കാര്‍ ഓടിയെത്തുമ്പോള്‍ രക്തം വാര്‍ന്നു കിടക്കുന്ന നിലയിലാണ് ഗംഗയെ കണ്ടെത്തിയത്. ഗംഗയുടെ വയറിനാണ് കുത്തേറ്റത്

ബെംഗളൂരു കോട്ടണ്‍പേട്ട് ഓടിസി റോഡിലുള്ള ലോഡ്ജില്‍ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് ഗോകുലും ഗംഗയും മുറിയെടുത്തത്. വെള്ളിയാഴ്ച രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായും ഗംഗയ്ക്കു പരുക്കേറ്റതായും ഗോകുല്‍ റിസപ്ഷനിലേക്ക് ഓടിക്കിതച്ചെത്തി പറഞ്ഞു. ഗംഗയെ ഒന്ന് ആശുപത്രിയില്‍ കൊണ്ടുപോകാമോ എന്ന് ചോദിച്ചതും ഗോകുലാണെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ മൊഴി നല്‍കി. 

Also Read: നാല് വർഷമായി അടുപ്പത്തിൽ; ബെം​ഗളൂരുവിലെത്തി ലോഡ്ജിൽ മുറിയെടുത്തു; അരുംകൊല നടത്തി ഗോകുല്‍

ഹോട്ടല്‍ ജീവനക്കാര്‍ ഓടിയെത്തുമ്പോള്‍ രക്തം വാര്‍ന്നു കിടക്കുന്ന നിലയിലാണ് ഗംഗയെ കണ്ടെത്തിയത്. ഗംഗയുടെ വയറിനാണ് കുത്തേറ്റത്. അടൂര്‍ സ്വദേശിനിയായ ഗംഗ നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി അന്വേഷിച്ചു വരികയായിരുന്നു. നിലമങ്കല ഹര്‍ഷ നഴ്സിങ് കോളജിലെ പഠനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും. നാലു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

ഗോകുലിന്റെ ജൂനിയറായിരുന്നു ഗംഗ. വ്യാഴാഴ്ച വൈകിട്ട് റോഡില്‍വച്ചു തന്നെ ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ലോഡ്ജിലേക്ക് വരുമ്പോള്‍ തന്നെ ഗോകുല്‍ കത്തി കൈവശം വച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.  ഗംഗയുടെ അടിവയറിന്റെ ഇടതുഭാഗത്തായാണ് ഗോകുൽ മൂർച്ചയുള്ള കത്തികൊണ്ട് കുത്തിയത്.

അമിതമായി രക്തം വാർന്നുപോയ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടൺപേട്ട പോലീസാണ് കേസന്വേഷിക്കുന്നത്. നഴ്സിങ് വിദ്യാർഥികൾക്ക് കോളജ് അഡ്മിഷൻ നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ഗോകുൽ.

Bengaluru Lodge Murder, Gokul Stabs Ganga to Death:

A nursing graduate from Adoor, identified as Ganga, was allegedly stabbed to death by her boyfriend Gokul at a lodge on OTC Road in Cottonpet, Bengaluru. The couple had checked into the lodge on Thursday morning, and a dispute reportedly broke out between them before the fatal attack on Friday. Gokul allegedly stabbed Ganga in the lower abdomen with a sharp knife and later rushed to the reception, claiming that she was injured and asking staff to take her to hospital