തിരുവനന്തപുരം കോവളത്തിന് അടുത്ത് ഉച്ചക്കടയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പയറ്റുവിള സ്വദേശി ശരൺ ആണ് മരിച്ചത്. 26 വയസ്സായിരുന്നു. വീടിന്റെ സൺഷൈഡിൽ ജീവനൊടുക്കിയ നിലയിലാണ് മൃതദേഹം രാവിലെ നാട്ടുകാർ കണ്ടത്. മൃതദേഹത്തിന്റെ രണ്ട് കൈകളും പിന്നിലോട്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ഇതിൽ ദുരൂഹത എന്നാണ് നാട്ടുകാരുടെ ആരോപണം. ശരണിന്റെ വീട്ടിൽ ഇന്നലെ ആരും ഉണ്ടായിരുന്നില്ല.

സ്വയം ജീവിതം അവസാനിപ്പിച്ചതാണോ അതോ കൊലപാതകമോ മറ്റ് ഏതെങ്കിലും തരത്തിലുള്ള അപായപ്പെടുത്തലോ ഉണ്ടോ എന്നൊരു ദുരൂഹ സംശയമാണ് നാട്ടുകാരൊക്കെ പ്രകടിപ്പിക്കുന്നത് . ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗമോ പരിക്കുകളോ ശരീരത്തിൽ ഉണ്ടോ എന്ന് അറിഞ്ഞാലേ സംഭവത്തില്‍ വ്യക്തത വരികയുള്ളൂ. പ്രാഥമിക പരിശോധനകള്‍ തുടരുകയാണ്.

Suspicious Death of Youth Reported Near Kovalam:

Malayala Manorama Online News reports the mysterious death of a 26-year-old man named Sharan, whose body was found with tied hands in Udayakkada near Kovalam. Local residents have raised suspicion over the incident, prompting police to investigate whether it was suicide or foul play.