TAGS

മാട്രിമോണി സൈറ്റുകളിലും സോഷ്യൽ മീഡിയയിലും വിവാഹമോചിതരായ സ്ത്രീകളെ ലക്ഷ്യമിട്ട് തട്ടിപ്പ്. കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പരിചയപ്പെട്ട് പണവും സ്വർണവും തട്ടിയെടുത്ത മലപ്പുറം സ്വദേശി ഷിബിലി അറസ്റ്റിൽ. കൊടിയത്തൂർ സ്വദേശിനിയായ അധ്യാപികയിൽ നിന്ന് മാത്രം തട്ടിയെടുത്തത് 4.85 ലക്ഷം രൂപ.  

വിവാഹം ചെയ്യാമെന്ന് വാദ്ഗാനം ചെയ്ത് പരിചയം സ്ഥാപിക്കും. പിന്നീട് ബിസിനസ് ആവശ്യങ്ങളുടെയും അടിയന്തര സാഹചര്യങ്ങളുടെയും പേരിൽ  കടം വാങ്ങും. ഒടുവിൽ പണവുമായി മുങ്ങും. മാട്രിമോണി സൈറ്റുകളും സോഷ്യൽ മീഡിയയും തട്ടിപ്പിനുള്ള വേദിയാക്കിയ മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഷിബിലി ഒടുവിൽ മുക്കം പൊലീസിന്റെ പിടിയിലായി. മുപ്പതുകാരനായ പ്രതി വിവാഹമോചിതരായ സ്ത്രീകളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. ഇതിനായി മാട്രിമോണി സൈറ്റുകളിലും സോഷ്യൽ മീഡിയയിലും വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചു.

പരിചയം വിശ്വാസമായി മാറുന്നതോടെ ബിസിനസ് ആവശ്യങ്ങൾക്കും മറ്റ് അത്യാവശ്യങ്ങൾക്കുമെന്ന പേരിൽ പണം ആവശ്യപ്പെടും. കൊടിയത്തൂർ സ്വദേശിനിയായ സ്കൂൾ അധ്യാപികയുടെ പരാതിയിലാണ് മുക്കം പോലീസ് അന്വേഷണം ആരംഭിച്ചത്. അധ്യാപികയിൽ നിന്ന് മാത്രം 4,85,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി.

കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ ഏഴോളം കേസുകൾ നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരകളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചതിൽ പ്രാഥമികമായി കണ്ടെത്തിയത് 85 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്. അന്വേഷണം വ്യാപിപ്പിക്കുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടാനാണ് സാധ്യത. 

matrimonial-fraud-arrest-kerala:

Malayala Manorama Online News reports the arrest of a Malappuram native named Shibili for cheating divorced women through matrimonial sites and social media by posing as a customs officer. The accused allegedly defrauded multiple victims across Kerala, including a teacher from Kodiyathur, of lakhs of rupees.