mother-amal-thrissur

TOPICS COVERED

  • മകനെ ജീപ്പിടിച്ചു കൊലപ്പെടുത്താന്‍ തന്നെയായിരുന്നു പൊലീസുകാരുടെ ശ്രമമെന്ന് അമലിന്റെ മാതാവ്. തെളിവായി ശബ്ദരേഖ പുറത്തുവിട്ടു

തൃശൂർ പുതുക്കാട്ടെ പൊലീസ് മർദനത്തിൽ സസ്പെൻഷനിലായ പൊലീസുകാർക്കെതിരെ വധശ്രമത്തിനു കേസെടുക്കണമെന്ന് രക്ഷിതാവ്. മർദനത്തിനിരയായ അമലിന്റെ മാതാവ് പ്രസന്ന പൊലീസുകാരുടെ ശബ്ദരേഖയും പുറത്തുവിട്ടു. തന്റെ മകനുള്‍പ്പെടെയുള്ള കുട്ടികളെ മനപ്പൂര്‍വം ജീപ്പിടിച്ചു കൊലപ്പെടുത്താനാണ് പൊലീസ് ശ്രമിച്ചതെന്ന് പ്രസന്ന പറയുന്നു. എന്നാല്‍ ക്രിമിനൽ സംഘത്തെ പിടികൂടുന്നതിനിടെ ജീപ്പ് ഇടിച്ചെന്നാണു  പൊലീസിന്റെ വാദം. 

Also Read: പിണറായിക്കെതിരായ അന്വേഷണം; എഫ്ഐആര്‍ വൈകിയാല്‍ ഹൈക്കോടതിയില്‍ പോകാന്‍ ഇഡി

ജൂലൈ 19നാണ് പ്രസന്നയുടെ മകൻ ഉൾപ്പെടെ മൂന്ന് പേരെ പുതുക്കാട് പൊലീസിന്റെ ജീപ്പ് ഇടിച്ചത്. വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരുക്കേറ്റിരുന്നു. ബൈക്കിൽ നിന്ന് വീണ അഭിഷേകിനെ ആശുപത്രിയിൽ എത്തിച്ചില്ല. തട്ടുകടയിൽ അടിപിടി ഉണ്ടാക്കിയെന്ന് ആരോപിച്ച് ആദ്യം അമലിന്റെ വീട്ടിലെത്തി മൊബൈൽ ഫോൺ കൈക്കലാക്കിയെന്ന് മാതാവ് ആരോപിക്കുന്നു. പിന്നാലെ കുട്ടികളെ പിന്തുടർന്നെത്തി ഇടിച്ചു വീഴ്ത്തി എന്നാണ് പരാതി. പൊലീസ് കൈക്കലാക്കിയ അമലിന്റെ മൊബൈലിൽ അബദ്ധത്തിൽ റെക്കോർഡായ സംഭാഷണമാണ് പ്രസന്ന പുറത്തുവിട്ടത്, താന്‍ ചവിട്ടിപ്പിടിച്ചതാണെന്നും ഇല്ലെങ്കില്‍ ചാവുമെന്ന് ഉറപ്പല്ലേയെന്നും ഈ ശബ്ദരേഖയില്‍ പറയുന്നു. മാത്രമല്ല വെള്ളത്തിലേക്കു വണ്ടിയിട്ട കാര്യം സിഐയോടു പറയേണ്ടെന്നും അവൻ ചാവുകയാണെങ്കിൽ ആയിക്കോട്ടെ എന്നും പൊലീസുകാർ തമ്മിൽ പറയുന്നതു ശബ്ദരേഖയിൽ കേൾക്കാം.

മാതാവ് നൽകിയ പരാതിയെ തുടർന്നാണ് അന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. എസ്. ഐ സി. എം മഹേഷ്,സിപിഒ മാരായ എം.യു ഫൈസൽ, ഇ.സി യദു കൃഷ്ണൻ,പി.ഡി നവീൻ കുമാർ എന്നീ ഉദ്യോഗസ്ഥരെയാണ് തൃശൂർ ഡിഐജി ടി.നാരായണൻ സസ്പെൻഡ് ചെയ്തത്. വരന്തരപ്പള്ളിപൊലീസ് കുറ്റക്കാരായ പൊലീസുകാർക്കെതിരെ കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നും മാതാവ് ആരോപിക്കുന്നു. 

Audio Leak Exposes Police High-handedness in Thrissur; Family Demands Attempted Murder Case:

The mother of a youth injured in an incident at Puthukkad in Thrissur has demanded an attempted murder charge against suspended police officers, releasing an audio clip recorded unintentionally on her son's mobile phone. In the recording, officers are allegedly heard discussing hiding details of driving a vehicle into water from their Inspector, as well as showing indifference toward the victim's life. The incident occurred on July 19 when a police jeep reportedly hit three youths, including the complainant's son Amal and his friend Abhishekh. Following the mother's initial complaint, Thrissur DIG T. Narayanan suspended SI C. M. Mahesh and CPOs M. U. Faisal, E. C. Yadu Krishnan, and P. D. Naveen Kumar, though the family claims local police are refusing to register a case